ശ്രീ. കെ.ജെ. മാക്സി എം.എൽ.എ. കൊച്ചി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'അക്ഷരദീപം ' പദ്ധതിയുടെ ഭാഗമായി ടി.ഡി ഹൈസ്കൂളിനു ലഭിച്ച ലാപ് ടോപ് ബഹു. മന്ത്രി ശ്രീ.രാധാകൃഷ്ണൻ അവർകളിൽ നിന്നും അദ്ധ്യാപകനായ ശ്രീ. സുധീഷ് ഷേണായ് സ്വീകരിച്ചു. ബഹു.എം.എൽ.എ ക്ക് നന്ദി... Photo: Kamal Raj sir.
Friday, 30 June 2023
ടി.ഡി. ഹൈസ്കൂളിൽ വിസിൽ കലാകാരിക്ക് സ്വീകരണം നൽകി
ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ് തുടങ്ങിയ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ വിസിൽ കലാകാരി ജ്യോതി ആർ കമ്മത്തിന് ടി ഡി. ഹൈസ്കൂളിലെ സർഗ്ഗ വേളയിൽ ആദരിച്ചു. ശ്രീമതി.ജ്യോതി R കമ്മത്ത് പറഞ്ഞു. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി ഗാനമാലപിക്കാൻ ആവശ്യപ്പെടുകയും കുട്ടികൾ ആലപിച്ച ഗാനങ്ങൾ വിസിൽ വാദ്യത്തിൽ കേൾപ്പിക്കുകയും ചെയ്തു
ടി.ഡി. ഹൈസ്കൂളിൽ വിസിൽ കലാകാരിക്ക് സ്വീകരണം നൽകി
ലിംക ബുക്ക് ഓഫ് റെക്കോർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ് തുടങ്ങിയ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ വിസിൽ കലാകാരി ജ്യോതി ആർ കമ്മത്തിന് ടി ഡി. ഹൈസ്കൂളിലെ സർഗ്ഗ വേളയിൽ ആദരിച്ചു.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന യോഗത്തിൽ ശ്രീമതി. ജ്യോതി ആർ കമ്മത്തിനെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ആശാ ജി പൈ പൊന്നാട അണിയിച്ച് പ്രശംസ പത്രം നൽകി. സർഗ്ഗ വേള കൺവീനർ ശ്രീമതി ഗീത കെ.എസ് സ്വാഗതം ആശംസിച്ചു.തുടർന്ന് കരോക്കെയുടെ അകമ്പടിയോടെ ശ്രീമതി ജ്യോതി ആർ കമ്മത്ത് വിസിൽ വാദ്യത്തിൽ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ വിസിൽ വാദ്യകലയിൽ ആകൃഷ്ടയായി എന്നും എന്നാൽ 45-ാം വയസ്സിൽ മാത്രമാണ് സദസ്സിനു മുൻപിൽ തൻ്റെ അഭിരുചി അവതരിപ്പിക്കാൻ കഴിഞ്ഞതെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി സംവാദത്തിനിടെ ശ്രീമതി.ജ്യോതി R കമ്മത്ത് പറഞ്ഞു. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി ഗാനമാലപിക്കാൻ ആവശ്യപ്പെടുകയും കുട്ടികൾ ആലപിച്ച ഗാനങ്ങൾ വിസിൽ വാദ്യത്തിൽ കേൾപ്പിക്കുകയും ചെയ്ത് ശ്രീമതി ജ്യോതി കുട്ടികളെ കയ്യിലെടുത്തു. വിവിധ ക്ലാസ്സുകളിലെ കുട്ടികൾ നൃത്തം അവതരിപ്പിച്ചു. യോഗത്തിന് അധ്യാപകൻ ശ്രീ.ദിനേശ് എൻ പൈ നന്ദി പറഞ്ഞു.പരിപാടിക്ക് അധ്യാപിക ശ്രീമതി. ഗീതാ കെ എസ് നേതൃത്വം നൽകി
വായന വാരാഘോഷത്തോടനുബന്ധിച്ച് ടി. ഡി. ഹൈസ്കൂളിലെ എൻ.സി. സി. കാഡറ്റുകൾ 52 വയസ് പ്രായമുള്ള പ്രശസ്തമായ എൻ. ഗോവിന്ദ പൈ മെമ്മോറിയൽ വായനശാല സന്ദർശിച്ചു.
വായനശാല ഇൻ ചാർജ്ജ് ശ്രീമതി. ശ്രീലത മഹേഷും, ശ്രീമതി. ശോഭ ഷേണായിയും ചേർന്ന് കുട്ടികളെ സസന്തോഷം സ്വീകരിച്ചു. വിജ്ഞാന മേഖലയിലെ അതിവിശാലമായ പുസ്തകശേഖരം കണ്ട് കുട്ടികൾ അമ്പരന്നു. ടി.ഡി. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി മിതമായ നിരക്കിൽ വായനശാലയിൽ അംഗത്വം നൽകുന്നതാണെന്നും YNP ട്രസ്റ്റ് സ്ഥാപനങ്ങളുടെ മാനേജറും സാമൂഹ്യ പ്രവർത്തകനുമായ വേണുഗോപാൽ കെ. പൈ കുട്ടികൾക്ക് ഉറപ്പ് നൽകി. ടി.ഡി. ഹൈസ്കൂളിലെ NCC ഓഫീസറായ ദിനേശ് എൻ. പൈ കാഡറ്റുകളെ അനുഗമിച്ചു.
*അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണം.*
കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി, കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ആന്റ് ടൂറിസം സൊസൈറ്റി, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെ മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സീനിയർ അദ്ധ്യാപകൻ ശ്രീ. ജയദീപ് ഷേണായ് സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ. ശൈലേശ് എ പൈ അദ്ധ്യക്ഷനായിരുന്നു. ഡോ. അനൂപ് ആമുഖ പ്രസംഗം നടത്തി. ബഹു എ.സി.പി ശ്രീ.കെ.ആർ. മനോജ് ഉദ്ഘാടനം നിർവഹിക്കുകയും, തുടർന്ന് എൻ.സി.സി, എസ്.പി.സി, റെഡ്ക്രോസ് എന്നിവയിലെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. ശ്രീ. മനോജ് പൈ, അദ്ധ്യാപകരായ ശ്രീമതി സൗമ്യ, ശ്രീ. സുധീഷ് ഷേണായ് എന്നിവർ ആശംസകൾ നേർന്നു. ശ്രീ.മുകുന്ദ ഭട്ട് കൃതജ്‌ഞതയർപ്പിച്ചു.
Subscribe to:
Posts (Atom)