ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS ADMISSION ON GOING FOR 5 TO 10 CLASS

Thursday 22 June 2023























 ബ്രേയിൻ സൈക്കിൾ യാത്രികന് ടി.ഡി. ഹൈസ്കൂളിൽ സ്വീകരണം നൽകി

ഇടത്തോട്ട് തിരിക്കുമ്പോൾ വലത്തോട്ടും വലത്തോട്ട് തിരിക്കുമ്പോൾ ഇടത്തോട്ടും തിരിയുന്ന തലതിരിഞ്ഞ സൈക്കിളുമായി തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ യാത്ര ചെയ്യുന്ന ഗിന്നസ് റെക്കോർഡ് ജേതാവ് മുഹമ്മദ് മുസാദ്ദിഖിനും മുഹമ്മദ് മുസദിക്കനൊപ്പം യാത്ര ചെയ്യുന്ന സഹോദരൻ നെഫാഷിനും മുസദിക്കി ന്റെ ഭാര്യ ഖദീജയ്ക്കും ടി.ഡി. ഹൈസ്കൂളിലെ ബൈസിക്കിൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.യോഗത്തിന് അധ്യക്ഷത വഹിച്ച ടി.ഡി. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആശ ജി പൈ മുഹമ്മദ് മുസദിഖിന് പൊന്നാട അണിയിച്ചു.യുപി വിഭാഗം സീനിയർ അധ്യാപകൻ ഗണേഷ് എസ് നെഫ്രാഷിന് പൊന്നാട അണിയിച്ചു.സ്റ്റാഫ് സെക്രട്ടറി അനിത കെ എസ് ഭാര്യ ശ്രീമതി ഖദീജയെ പൊന്നാട അണിയിച്ചു. ടി.ഡി. ഹൈസ്ക്കൂൾ ബൈസിക്കിൾ ക്ലബ്ബ് കൺവീനർ ദിനേശ് എൻ പൈ യോഗത്തിന് സ്വാഗതം ആശംസിച്ചു.സീനിയർ അധ്യാപകൻ ജയദീപ് ഷേണായ്ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി അനിത കെ എസ് യോഗത്തിന് നന്ദി അറിയിച്ചു.മുഹമ്മദ് മുസദിക്കും ഭാര്യ ഖദീജയും ഹൈസ്കൂളിൽ തങ്ങൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നന്ദി അറിയിച്ചു.സ്റ്റാഫ് സെക്രട്ടറിയും അനിത കെ എസ് യോഗത്തിന് നന്ദി പറഞ്ഞു.തുടർന്ന് മുഹമ്മദ് മുസ്ദിക്കിന്റെ ബ്രെയിൻ സൈക്കിൾ ചലഞ്ചും നടത്തി.നിരവധി അധ്യാപകരും കുട്ടികളും ബ്രെയിൻ സൈക്കിൾ ചലഞ്ചിൽ പങ്കെടുത്തു.


















കാലാവസ്ഥാ നിരീക്ഷണവും നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും :

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെയും നേതൃത്വത്തിൽ ടി ഡി ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി കാലാവസ്ഥ നിരീക്ഷണം ,നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച് ടി.ഡി ഹൈസ്കൂൾ സ്മാർട്ട് റൂമിൽ വച്ച് , കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥരായ ശ്രീ എൽഫിൻ ടി ആൻഡ്രൂസ്, ശ്രീമതി അനു ജോർജ് , ശ്രീ ഉണ്ണികൃഷ്ണൻ വി എം എന്നിവർ ക്ലാസ്സ് നയിക്കുകയും തുടർന്ന് വിദ്യാലയത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. മട്ടാഞ്ചേരിയുടെ കാലാവസ്ഥ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായുള്ള കാലാവസ്ഥ നിരീക്ഷണ പ്രവർത്തനങ്ങളിൽ ടി ഡി ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളാവുകയാണ്. കൃത്യമായ സമയങ്ങളിൽ നിരീക്ഷണ ഉപകരണങ്ങൾ നിരീക്ഷിച്ച് തിട്ടപ്പെടുത്തുകയും കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. ടി ഡി .ഹൈസ്കൂൾ .അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഒരു പ്രവർത്തനമാണ് ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.ഇതുവഴി വിദ്യാർഥികൾക്ക് കാലാവസ്ഥയെക്കുറിച്ചുo അന്തരീക്ഷ സ്ഥിതിയെ ക്കുറിച്ചും നേരിട്ട് അറിയുവാനും അവരുടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുവാനും സാധിക്കും. വിദ്യാർത്ഥികളോടൊപ്പം
ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ.ജി. പൈ, അധ്യാപകരായ ശ്രീ. സുധീഷ് ഷേണായ് , ശ്രീ. ജയദീപ് ഷേണായ് , ശ്രീ. ശ്രീകുമാർ L, ശ്രീമതി. അനിത K S. ശ്രീമതി ജയശ്രീ . ആർ ജെ, ശ്രീ. ദിനേശ്. എൻ. പൈ തുടങ്ങിയവർ പങ്കെടുത്തു.

 








ജൂൺ 21 ലോക സംഗീത ദിനം -സംഗീത ദിനാഘോഷം* മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂൾ സംഗീത ദിനാഘോഷം പ്രശസ്ഥ സംഗീതജ്ഞൻ ഡോ. പ്രശാന്ത് ഗോപിനാഥ് പൈ (ഡൽഹി യൂണിവേഴ്സിറ്റി മ്യൂസിക് ഫാക്കൽറ്റി ) ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ശ്രീമതി. ആശ ജി പൈ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുമായി ഒന്നര മണിക്കൂർ സംഗീതത്തിലൂടെ സംവദിച്ച അദ്ദേഹത്തിൻറെ വേറിട്ട സമീപനം കുട്ടികളെ സന്തോഷിപ്പിച്ചു. ശ്രീ. ജയദീപ് ഷേണായി ആശംസകൾ അർപ്പിച്ചു
 













































ജൂൺ 21 - രാജ്യാന്തര യോഗ ദിനം - ടി ഡി ഹൈസ്ക്കൂളും യോഗ ദിനം ആഘോഷിച്ചു. ടി ഡി ഹൈസ്ക്കൂളിലെ എൻ സി സി (എയർ & ആർമി) ജൂനിയർ റെഡ്ക്രോസ് എന്നീ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ പത്താം വർഷമാണ് യോഗ ദിനം ആഘോഷിക്കുന്നത് . യോഗാചാര്യൻ ശ്രീ. നന്ദകുമാർ ഷേണായ് യോഗാഭ്യാസത്തിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി ആശ ജി പൈ , ദിനാചരണം ഉദ്‌ഘാടനം ചെയ്തു. എൻ സി സി ആർമി ഓഫീസർ ശ്രീ. വെങ്കടേഷ് ജി സ്വാഗതം ആശംസിച്ചു . എൻ സി സി എയർ വിങ് ഓഫീസർ ശ്രീ. ദിനേശ് എൻ. പൈ ആശംസകൾ നേർന്നു, ജെ ആർ സി ഇൻചാർജ് ശ്രീമതി അനിത കെ എസ് നന്ദി പ്രകാശിപ്പിച്ചു .എൻ സി സി (എയർ & ആർമി) ജൂനിയർ റെഡ്ക്രോസ് എന്നീ സന്നദ്ധ സംഘടനകളിൽ നിന്നും 150 ൽ പരം കുട്ടികൾ പങ്കെടുത്തു.