കാലാവസ്ഥാ നിരീക്ഷണവും നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും :
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെയും നേതൃത്വത്തിൽ ടി ഡി ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി കാലാവസ്ഥ നിരീക്ഷണം ,നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ ഇവയെക്കുറിച്ച് ടി.ഡി ഹൈസ്കൂൾ സ്മാർട്ട് റൂമിൽ വച്ച് , കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥരായ ശ്രീ എൽഫിൻ ടി ആൻഡ്രൂസ്, ശ്രീമതി അനു ജോർജ് , ശ്രീ ഉണ്ണികൃഷ്ണൻ വി എം എന്നിവർ ക്ലാസ്സ് നയിക്കുകയും തുടർന്ന് വിദ്യാലയത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. മട്ടാഞ്ചേരിയുടെ കാലാവസ്ഥ വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായുള്ള കാലാവസ്ഥ നിരീക്ഷണ പ്രവർത്തനങ്ങളിൽ ടി ഡി ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളാവുകയാണ്. കൃത്യമായ സമയങ്ങളിൽ നിരീക്ഷണ ഉപകരണങ്ങൾ നിരീക്ഷിച്ച് തിട്ടപ്പെടുത്തുകയും കാലാവസ്ഥാ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. ടി ഡി .ഹൈസ്കൂൾ .അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഒരു പ്രവർത്തനമാണ് ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.ഇതുവഴി വിദ്യാർഥികൾക്ക് കാലാവസ്ഥയെക്കുറിച്ചുo അന്തരീക്ഷ സ്ഥിതിയെ ക്കുറിച്ചും നേരിട്ട് അറിയുവാനും അവരുടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുവാനും സാധിക്കും. വിദ്യാർത്ഥികളോടൊപ്പം
ഹെഡ്മിസ്ട്രസ് ശ്രീമതി. ആശ.ജി. പൈ, അധ്യാപകരായ ശ്രീ. സുധീഷ് ഷേണായ് , ശ്രീ. ജയദീപ് ഷേണായ് , ശ്രീ. ശ്രീകുമാർ L, ശ്രീമതി. അനിത K S. ശ്രീമതി ജയശ്രീ . ആർ ജെ, ശ്രീ. ദിനേശ്. എൻ. പൈ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment